• admin

  • October 8 , 2022

കൽപ്പറ്റ :   വയനാട് വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി.കേസിൽ ആറ് പ്രതികൾ പോലീസ് പിടിയിൽ. രണ്ട് സ്ത്രീകൾ ഉൾപ്പടെ കേസിൽ പ്രതികളായ ആറ് പേരെയും കോടതി റിമാൻഡ് ചെയ്തു. രണ്ട് പേർ ഒളിവിൽ. പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33) , വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42) , തമിഴ് നാട് സ്വദേശിനിയായ ശരണ്യ (33 ) തിരുവനന്തപുരം സ്വദേശിനി മഞ്ജു എന്ന ഭദ്ര (33) , വയനാട് മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ് (28) ,വൈത്തിരി തളിപ്പുഴ സ്വദേശി അനസ് (27) എന്നീ പ്രതികളാണ് റിമാൻഡിലായത്. കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നൽകിയെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന് വൈത്തിരി ,ലക്കിടി എന്നിവിടങ്ങളിൽ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.