• admin

  • June 25 , 2022

കൽപ്പറ്റ :   മോദിയെ സുഖിപ്പിക്കുന്നതിന് മുഖ്യമന്ത്രി എസ്.എഫ്.ഐ. ക്ക് ക്വട്ടേഷൻ നൽകിയെന്ന് കെ.സി.വേണുഗോപാൽ എം.പി. എസ്.എഫ്.ഐ. ഗുണ്ടകളെ അയച്ചത് ആരാണന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എം.പി.യുടെ ഓഫീസ് തകർത്ത് ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രവർത്തകർ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി നിർത്തിയിടത്ത് നിന്നാണ് പിണറായി തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളും മറച്ച് വെക്കാനാണ് ഈ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.     പി.പി.എ കരീം അധ്യക്ഷത വഹിച്ചു. കെ സി.വേണുഗോപാൽ എം- പി., കെ.പി.സി.സി.പ്രസിഡണ്ട് കെ. സുധാകരൻ,   ടി.എൻ. പ്രതാപൻ, കെ.മുരളീധരൻ, .പി പി.എം. സലാം, കെ.എം. ഷാജി, ആൻ്റോ ആൻ്റണി എം.പി, രാജ് മോഹൻ.ഉണ്ണിത്താൻ, രമ്യ ഹരിദാസ് എം പി., എം.കെ. രാഘവൻ എം - പി., ടി.സിദ്ദീഖ് എം.എൽ.എ., ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. എ.പി. അനിൽകുമാർ, കെ.കെ.അബ്രാഹം,, പി.എം. നിയാസ്, ഷാഫി പറമ്പിൽ എം.എൽ.എ. ,കെ.എം.അഭിജിത്ത്, എം.സി.സെബാസ്റ്റ്യൻ, പി.കെ.ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.