മൂന്നാര്‍ : മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മൂന്നാറിന്റെ ആകാശകാഴ്ചകള്‍ ആസ്വദിച്ച് ഹെലികോപ്റ്റര്‍ സവാരി നടത്താം. മൂന്നാര്‍ ഡി റ്റി പി സിയും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയന്‍ ഗ്രൂപ്പും സംയുക്തമായാണ് മൂന്നാര്‍ ലോക്കാട് ഗ്രൗണ്ടില്‍ വിനോദസഞ്ചാരികള്‍ക്കായി ഹെലി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രദേശമാണ് മൂന്നാര്‍,ഹൈലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചത് മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്ക് കൂടുതല്‍ കരുത്തു പകരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കാലമായി പരീക്ഷണ പറക്കലിന്റെ ഭാഗമായി ലോക്കാട് ഗ്രൗണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍ സന്ദര്‍ശകരെയുംകൊണ്ട് പറന്നിരുന്നു. ഒരേ സമയം ആറുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. രാവിലെ 11 മണിയോടെ ആദ്യ യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടര്‍ വൈകുന്നേരം 4 വരെ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി സര്‍വ്വീസ് നടത്തും. 10 മിനിറ്റ് പറക്കുന്നതിന് 3500 രൂപയാണ്. മൂന്നാറില്‍ നിന്നും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തുന്നതിനും ഹെലികോപ്റ്റര്‍ സര്‍വ്വീസിലൂടെ സാധിക്കും. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ ബോബി ചെമ്മണൂര്‍ പറഞ്ഞു. മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് ഒരാള്‍ക്ക് 9500 രൂപയാണ്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി