• admin

  • June 20 , 2022

മാനന്തവാടി : ദേശീയ വായനാദിനത്തോടനുബന്ധിച്ച് മാനന്തവാടി നഗര സഭയിലെ മുദ്രമൂല ഡിവിഷനിൽ കുടുംബശ്രീ എ.ഡി.എസിൻ്റെ നേതൃത്വത്തിൽ മുദ്ര വനിതാഗ്രന്ഥശേഖരം പ്രവർത്തനമാരംഭിച്ചു.   ഒണ്ടയങ്ങാടി സെൻ്റ് മാർട്ടിൻസ് എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ മേരി മാതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റുമായി ചേർന്ന് വായനാ ദിനാചരണവും മുദ്ര വനിതാ ഗ്രന്ഥ ശേഖരവും ഒണ്ടയങ്ങാടി സെൻ്റ് മാർട്ടിൻ പള്ളി വികാരി ഫാ. സജി പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു . മാനന്തവാടി നഗര സഭ ഡിവിഷൻ കൗൺസിലർ സ്മിത ടീച്ചർ അധ്യക്ഷത വഹിച്ചു. മാനന്തവാടി മേരി മാതാ ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്. എസ്. യൂണിറ്റ് ശേഖരിച്ച പുസ്തകങ്ങൾ എ.ഡി.എസ്. സെക്രട്ടറി ഗീത ബാബു, സി.ഡി.എസ്.എക്സിക്യൂട്ടീവ് അനിത ചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. മേരി മാതാ കോളേജ് എൻ.എസ്.പ്രോഗ്രാം ഓഫീസർ ഡോ. വി.എഫ്.സനു വായനാദിന സന്ദേശം നൽകി. സ്മിത ജിൻസൺ, ബിനോയ് ജോസഫ്, സ്നേഹ പനോളി, ടി.ഇ. ജിഷ, രമണി ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.