കല്‍പ്പറ്റ : വയനാട് പ്രസ് ക്ലബിന് കീഴില്‍ 30 വര്‍ഷത്തിലധികമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും സംസ്ഥാന അവാര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്തകരെ അനുമോദിക്കല്‍ ചടങ്ങും ഈമാസം 12ന് വയനാട് പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിക്കുമെന്ന് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, വൈസ് പ്രസിഡന്റ് നീനു മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളം ന്യൂസിലെ ടി.എം ജെയിംസ്, മാതൃഭൂമിയിലെ ഒ.ടി അബ്ദുല്‍ അസീസ്, മലയാള മനോരമയിലെ പി.എം കൃഷ്ണകുമാര്‍ എന്നീ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയാണ് ആദരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് നേടിയ ഷമീര്‍ മച്ചിങ്ങല്‍, മാതൃഭൂമി ഫോട്ടോ ജേര്‍ണലിസ്റ്റ് കൂട്ടായ്മയുടെ സി.കെ ജയകൃഷ്ണന്‍ അവാര്‍ഡ് നേടിയ ജിതിന്‍ ജോയല്‍ ഹാരിം, രാംചന്ദ്ര പാസ്വാന്‍ അവാര്‍ഡ്് നേടിയ കെ.എസ് മുസ്തഫ, കുന്നംകുളം പ്രസ്‌ക്ലബിന്റെ മികച്ച റിപ്പോര്‍ട്ടര്‍ അവാര്‍ഡ് നേടിയ ഇല്ല്യാസ് പള്ളിയാല്‍ എന്നിവര്‍ക്കാണ് അനുമോദനം. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ കേയംതൊടി മുജീബ് മുഖ്യാതിഥിയാവും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി