• admin

  • January 9 , 2022

തൃശ്ശൂർ : തൃശ്ശിവപേരൂർ സത്സംഗ് നൽകുന്ന മീരാ പട്ടാഭിരാമൻ അവാർഡ് ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് മന്ത്രി ആർ. ബിന്ദു സമ്മാനിച്ചു. ഇന്ത്യയിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് 2011-ൽ പത്മശ്രീ ലഭിച്ചിരുന്നു. ഈ ലോകത്ത് ജീവൻ നിലനിർത്തുന്ന ദൈവങ്ങളാണ് ജോസ് ചാക്കോ പെരിയപുറത്തെപോലെയുള്ള ഡോക്ടർമാരെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തൃശ്ശൂരിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സത്സംഗ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു. സത്സംഗ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ആമുഖപ്രഭാഷണം നടത്തി. പി. ബാലചന്ദ്രൻ എം.എൽ.എ., ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, മാർ ഔഗിൻ കുര്യാക്കോസ്, സ്വാമി സദ്ഭവാനന്ദ എന്നിവർ പ്രസംഗിച്ചു.