തിരുവനന്തപുരം : സ്വകാര്യബസ്സുകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. ഈ മാസം 20 നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ 21 മുതല്‍ ബസ് സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയത്. ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി