മാനന്തവാടി : മാനന്തവാടിയിലെ സിവിൽ സപ്ലൈസിൻ്റെ മാവേലി സ്റ്റോറിൽ മിന്നൽ പരിശോധന നടത്തി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി ആർ അനിൽ. സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ആരംഭിക്കുന്ന മാനന്തവാടിയിലെ സപ്ലൈകോ പെട്രോൾ ബങ്കിൻ്റെശിലാസ്ഥാപനത്തിയതായിരുന്നു മന്ത്രി. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കൾ മന്ത്രിയോട് പറഞ്ഞു. കുറവുള്ള ചുവന്ന മുളകും പരിപ്പും എത്രയും വേഗമെത്തിക്കാൻ സപ്ലൈകോ മാനേജിങ്ങ് ഡയറക്ടറും ചെയർമാനുമായ ഡോ.സഞ്ജീബ് പട്ജോഷിക്ക് മന്ത്രി നിർദ്ദേശം നൽകി. ഒ ആർ കേളു എം എൽ എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തുടർന്ന് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. മന്ത്രിയെ ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി, ടി കെ അനിൽകുമാർ, ഇ പി മോഹൻദാസ്,എക്സിക്യൂട്ടിവ് ഓഫീസർ സി വി ഗിരീഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി