തിരുവനന്തപുരം : തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം. മാളുകളും ബീച്ചുകളും അടയ്ക്കും. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവെയ്ക്കണം. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടത്. ബ്യൂട്ടി പാര്‍ലറുകള്‍, ജിം തുടങ്ങിയവ അടയ്ക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. പലരും നിരീക്ഷണം പാലിക്കുന്നില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വര്‍ക്കലയില്‍ ജാഗ്രത കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദ സഞ്ചാരിയുടെ സമ്പര്‍ക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്‌കരമാണ്. ഇയാള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. 15 ദിവസം ഇയാള്‍ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും കിട്ടിയിട്ടില്ല. ഉത്സവത്തിന് പോയതും അന്വേഷിക്കും. ഇയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ഇറ്റാലിയന്‍ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് ആശയവിനിമയം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇയാള്‍ താമസിച്ച റിസോര്‍ട്ട് പൂട്ടി. ഇവിടെ താമസിച്ചിരുന്നവര്‍ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരത്തെ കൊവിഡ് രോഗി വീട്ടില്‍ ഒറ്റയ്ക്ക് കഴിയണമെന്ന നിര്‍ദേശം പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരുമായി ഇടപഴകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഓട്ടോയിലാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ഇയാള്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. തിരുവനന്തപുരം ജില്ലയില്‍ കോവിഡ് രോഗബാധ സംശയത്തില്‍ 231 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ 18 പേരും നിരീക്ഷണത്തിലുണ്ട്. 70 സാമ്പിളുകളുടെ റിസള്‍ട്ടാണ് ലഭിക്കാനുള്ളത്. ചുമയോ, തൊണ്ടവേദനയോ ഉണ്ടായി എന്നുവെച്ച് ആളുകള്‍ പരിഭ്രാന്തരാകരുതെന്ന് കളക്ടര്‍ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി