• admin

  • February 4 , 2022

കൽപ്പറ്റ : മാറാരോഗികളായ കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവുമായി സൊലേസ് വയനാട്ടിലും പ്രവർത്തനം തുടങ്ങി. ഇതോടെ സൊലേസിൻ്റെ പ്രവർത്തനം ഒമ്പത് ജില്ലകളിൽ സജീവമായി.   തീരാ രോഗികളായ കുട്ടികൾക്കിടയിലെ ക്ഷേമ പ്രവർത്തനം ,   മാറാരോഗങ്ങൾ ബാധിച്ച് ദീർഘകാലം രോഗികളായ   കുട്ടികൾ ഉള്ള കുടുംബങ്ങളെയാണ് സൊലേസ് സഹായിക്കുന്നത്.   അംഗനവാടി ടീച്ചർമാർ ,ആശ വർക്കർമാർ ,ട്രൈബൽ പ്രമോർട്ടർമാർ , പഞ്ചായത്ത് മെമ്പർമാർ , സന്നദ്ധ പ്രവർത്തകർ എന്നിവർ സൊലേസിൻ്റെ വളണ്ടിയർമാരാണ്.                   മുട്ടിൽ ഡബ്ല്യം.എം.ഒ. ആർട്സ് ആൻ്റ് സയൻസ് കോളേജിന് സമീപം ആരംഭിച്ച സൊലേസിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. സ്ഥാപക സെക്രട്ടറി ഷീബ അമീർ , മലപ്പുറം ജില്ലാ കൺവീനർ യു. രാഗിണി , തൃശ്ശൂർ ജില്ലാ കൺവീനർ എം.ജി.ജോയി,   വയനാട് ജില്ലാ കൺവീനർ സി.ഡി.സുനീഷ്, ജോയിൻ്റ് കൺവീനർമാരായി ടിൻ്റു മാനന്തവാടി, രമ്യ ബത്തേരി , ദീപ ഷാജി പുൽപ്പള്ളി, മുജീബ് മുട്ടിൽ ബി.യു. ഓമന തുടങ്ങിയവർ സംബന്ധിച്ചു.