റോം :
പനി ബാധിച്ച വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കൊറോണ ബാധയില്ലെന്ന് പരിശോധനാ ഫലം. പരിശോധനാഫലം നെഗറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വത്തിക്കാന്‍ വക്താവ് മാറ്റേയോ ബ്രൂണി പറഞ്ഞു.
മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അസുഖം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ജനങ്ങളോട് സംവദിച്ചതിന് പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് അദ്ദേഹം പങ്കെടുത്ത ശുശ്രൂഷ ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രകാരം ജലദോഷവും ചുമയും മാര്‍പ്പാപ്പയ്ക്കുണ്ടായിരുന്നു.
അസുഖമായതിനാല്‍ വ്യാഴാഴ്ച റോമില്‍ നിശ്ചയിച്ച പരിപാടിയില്‍ മാര്‍പ്പാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. കൊറോണ പരിശോധന നടത്തിയോ എന്ന കാര്യത്തിലും പ്രതികരിക്കാന്‍ വത്തിക്കാന്‍ തയ്യറായിരുന്നില്ല. നിലവില്‍ താമസസ്ഥലത്ത് വിശ്രമത്തില്‍ തുടരുകയാണ് മാര്‍പ്പാപ്പ.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി