മാനന്തവാടി : മാനന്തവാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ജില്ലയിലെ നാലാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ആധുനിക സൗകര്യത്തോടെ 43,85,000 രൂപ ചെലവിട്ടാണ് സ്മാര്‍ട്ട് വില്ലേജ് നിര്‍മ്മിച്ചിരിക്കുന്നത്. ലോക്കര്‍ സംവിധാനം, ഇരിപ്പിട സൗകര്യം, വിശാലമായ വെയ്റ്റിംഗ് ഏരിയ, അംഗപരിമിതര്‍ക്കുളള റാമ്പ്, ഇ ഓഫീസ് പ്രവര്‍ത്തനത്തിനുളള നെറ്റ് വര്‍ക്ക് സൗകര്യം, യു.പി.എസ്, ചുറ്റുമതില്‍, ശൗച്ചാലയം, കുടിവെളള സൗകര്യം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഓഫീസ് ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് ജില്ലയിലുളളത്. ചെറുകാട്ടൂര്‍, കുപ്പാടി, കല്‍പ്പറ്റ എന്നീ വില്ലേജ് ഓഫീസുകളെയാണ് നേരത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് മുഴുവന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെയും നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി