തിരുവനന്തപുരം : തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകള്‍ക്കായി പൂജപ്പുര എസ്എംഎസ്എസ് ഹിന്ദു മഹിളാ മന്ദിരത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം ആരംഭിച്ചു. എയ്‌റോലിങ്ക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് യുഎഇ, ഇന്ത്യ-യുടെ സഹകരണത്തോടെ ആരംഭിച്ച പതിനഞ്ചുദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ഡോ.ബി. വിജയലക്ഷ്മി നിര്‍വ്വഹിച്ചു. മഹിളാമന്ദിരം പ്രസിഡന്റ് കെ വൈ രാധാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മഹിളാമന്ദിരത്തിന്റെ സ്ത്രീശാക്തീകരണ ദൗത്യങ്ങളുടെ ഭാഗമായി തയ്യല്‍, തുണിസഞ്ചി നിര്‍ണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, ആഭരണ നിര്‍മാണം, ലോഷന്‍, ഡിറ്റര്‍ജന്റ്, അഗര്‍ബത്തി നിര്‍മാണം എന്നിവയിലാണ് പരീശീലനം നല്‍കുന്നത്. പരിശീലനത്തിന് ശേഷം മഹിളാമന്ദിരം മഹിമ ക്രിയേഷന്‍സ് എന്ന പേരില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും. എയ്‌റോലിങ്ക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. അനില്‍ പിള്ളയാണ് പരിശീലന പരിപാടി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി