• admin

  • October 31 , 2022

വയനാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 38 മത് രക്തസാക്ഷിത്വ ദിനം ഡി.സി.സി ഓഫീസിൽ വെച്ച് പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. ഇന്ത്യ കണ്ട ഉരുക്കു വനിത ഇന്ദിരാജി ഭരണ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിൽ അതിവേഗവും എടുക്കുന്ന തീരുമാനം എന്ത് വില കൊടുത്തും നടപ്പാക്കുന്നതിൽ തീവ്രതയും കാണിക്കുന്ന ശക്തയായ ഭരണ കർത്താവും ആണെന്ന് യോഗം വിലയിരുത്തി. അനുസ്മരണ യോഗം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജി. വിജയമ്മ അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ഡി.സി.സി വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചൻ നടത്തി. സി.പി. പുഷ്പലത, പി. ശോഭനകുമാരി, പോൾസൺ കൂവക്കൽ, ഇ.വി. അബ്രഹാം, ഗിരിജ മോഹൻദാസ്, ലിസി പൗലോസ്, ജെസി സണ്ണി, ജിഷ .ഇ, സന്ധ്യ ലിഷു, നിത്യ ബൈജു എന്നിവർ പ്രസംഗിച്ചു.