മുംബൈ : മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ബി.ജെ.പിക്ക് പരാജയം. ബി.ജെ.പി ഭരിച്ചിരുന്ന 11 എ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വികാസ് വാഗ്മാരെ വിജയിച്ചു. 726 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വാര്‍ഡ് പിടിച്ചെടുത്തത്. കോര്‍പ്പറേറ്ററുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ശിവകുമാര്‍ ആയിരുന്നു കോര്‍പ്പറേറ്റര്‍. ഉപതെരഞ്ഞെടുപ്പ് നടന്ന ബ്രിഹാന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ 141ാം വാര്‍ഡിലും ബി.ജെ.പി പരാജയപ്പെട്ടു. 1385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായ വിദാല്‍ ലോക്‌റെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ദിനേശ് പഞ്ചാലിനെ പരാജയപ്പെടുത്തിയത്. ലോക്‌റെ 4427 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി 3042 വോട്ടുകളുമാണ് നേടിയത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി