• admin

  • March 2 , 2022

മലപ്പുറം :   അവിവാഹിതയായ മധ്യവയസ്കയെ വെട്ടി പരിക്കേൽപിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പത്തിയഞ്ചുകാരനായ അഷറഫും നാൽപ്പത്തിയഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.