• admin

  • April 22 , 2022

കണ്ണൂർ : പാപ്പിനിശ്ശേരിയിൽ മദ്യം കൊണ്ടുപോകുകയായിരുന്ന ലോറിയിടിച്ചു ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരി മരിച്ചു.പാപ്പിനിശ്ശേരി കരിക്കിൻ കുളത്തെ കുഴിച്ച കണ്ടത്തിൽ ഹൗസിൽ കെ.കെ.അഫ്സത്ത് (58)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കരിക്കൻ കുളത്ത് വച്ചാണ് അപകടം. കാസർഗോഡ് നിന്നും തിരുവല്ലയിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്.ലോറി ഡ്രൈവർ തന്നെ അഫ്സത്തിനെ പാപ്പിനിശ്ശേരി എം..എം ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭർത്താവ് പരേതനായ മജീദ്. മക്കൾ: സഫൂറ, സമീറ, റസീന.