: തിരുവനന്തപുരം: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഉണ്ടാകാന്‍ ഇടയുള്ള ജനത്തിരക്ക് മുന്‍കൂട്ടികണ്ട് മതിയായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായ ഒരുക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ മികച്ച ഒരു മണ്ഡലകാലമാണ് ഇത്തവണത്തേത്. മണ്ഡലകാല പൂജ കഴിഞ്ഞ് നട തുറന്നപ്പോള്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മലകയറുമ്പോഴുള്ള ആരോഗ്യശ്രദ്ധയില്‍ യുവാക്കള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണം എന്നനിലയില്‍ പ്രചാരണവും ക്രമീകരണവും ഏര്‍പ്പെടുത്തും. സുരക്ഷക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന മുന്‍കരുതലുകളുമായും ക്രമീകരണങ്ങളുമായി ഭക്തജനങ്ങള്‍ സഹകരിക്കണം. അതു പാലിക്കാന്‍ തയാറായില്ലെങ്കില്‍ അപകടങ്ങളുണ്ടാകുമെന്ന് ഭക്തര്‍ മനസിലാക്കണം. അപകടസൂചനയുള്ള പ്രദേശങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ ബാരിക്കേഡുകള്‍ അടക്കം ക്രമീകരിക്കും. പുതിയതായി കണ്ടെത്തിയ ചില സ്ഥലങ്ങളില്‍ അവശ്യംവേണ്ട വെളിച്ചവും മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വാഹനപാര്‍ക്കിംഗിനും പുതിയ മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഉണ്ടാകുന്ന പോലെ ട്രാഫിക് ബ്ളോക്കുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ബ്ളോക്ക് വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കുടിവെള്ള വിതരണവും കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ഭക്ഷണവിതരണത്തിനും ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി