• admin

  • January 4 , 2022

നീലഗിരി : ഭാരതീയർ സർവകലാശാലയുടെ 2020-21 ഡിഗ്രി ഫൈനൽ പരീക്ഷയുടെ റാങ്കുകൾ പ്രഖ്യാപിച്ചപ്പോൾ 8 യൂണിവേഴ്സിറ്റി റാങ്കുകൾ നീലഗിരി കോളേജ് ഓഫ്‌ ആർട്സ് ആൻഡ്‌ സയൻസ് നേടി.   ബി. കോം. ഫിനാൻസ് ആദ്യത്തെ നാല് റാങ്കുകളും ആറാം റാങ്കും നേടി. ബി. ബി. എയിൽ രണ്ടും നാലും അഞ്ചും റാങ്കുകൾ കോളേജ് നേടിയെടുത്തു. സർവ്വ സർവകലാശാലയിലെ 135 ലധികം വരുന്ന കോളേജുകളിൽ നടന്ന പരീക്ഷയിൽ ആണ് നീലഗിരി കോളേജ് ഈ നേട്ടം കൈവരിച്ചത്. കോളേജ് മാനേജ്മെന്റിനു വേണ്ടി മാനേജിങ്‌‌ ഡയറെക്ടർ റാശിദ് ഗസാലി വിജയികളെ അഭിനന്ദിച്ചു.