ഇടുക്കി :
അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ചിന്നപ്പാറക്കുടി ആദിവാസി മേഖലയില്‍ സംയോജിത ശിശുസംരക്ഷണ ബോധവല്‍ക്കരണ പരിപാടി മാലാഖ സംഘടിപ്പിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് പൊതുജനങ്ങളുമായി കൈകോര്‍ത്ത് കുട്ടികള്‍ക്ക് നേരെ നടന്നുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കുറവു വരുത്താന്‍ ലക്ഷ്യമിട്ടാണ് സംയോജിത ശിശുസംരക്ഷണ ബോധവല്‍ക്കരണ പരിപാടി മാലാഖക്ക് രൂപം നല്‍കിയിട്ടുള്ളത്.
സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അടിമാലി ചിന്നപ്പാറ ആദിവാസി മേഖലയിലും അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.അടിമാലി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം ദീപാ മനോജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ എം പി അയൂബ് മുഖ്യപ്രഭാഷണം നടത്തി.
അംഗന്‍വാടി ജീവനക്കാര്‍,ആശ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട ആളുകളെ സംയോജിപ്പിച്ചാണ് മാലാഖക്ക് രൂപം നല്‍കിയിട്ടുള്ളത്.ചിന്നപ്പാറക്കുടിയില്‍ നടന്ന പരിപാടിക്ക് അടിമാലി ഇക്രമെഡിക്കല്‍ സെന്ററിന്റെ സഹകരണമുണ്ടായിരുന്നു.