• admin

  • January 16 , 2022

മാനന്തവാടി : കേരള കർണാടക അതിർത്തി പ്രദേശമായ വയനാട് ബാവലിയിൽ 51 ലിറ്റർ കർണാടക മദ്യവുമായി ഒരാൾ പിടിയിൽ. എച്ച്ഡി കോട്ട സ്വദേശി മണിയയാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. കോവിഡ് വാരാന്ത്യ കർഫ്യു ഉള്ളതിനാൽ ഇന്ന് കർണാടകയിൽ മദ്യ വിൽപന ശാലകൾ തുറന്നിരുന്നില്ല. അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി മദ്യവിൽപന നടക്കുന്നു എന്ന വിവരത്തെ തുടർന്നാണ് എക്സൈസ് ബാവലി ഷാണമംഗലം ഭാഗത്ത് പരിശോധന നടത്തിയത്. പാക്കറ്റുകളിലാണ് മദ്യം ഒളിപ്പിച്ചു വെച്ചത്. രക്ഷപ്പെട്ട പ്രതികളെ ഉടൻ പിടികൂടുമെന്ന് എക്‌സൈസ് അറിയിച്ചു.