പനമരം : പനമരം ടൗണിലെത്തുന്ന യാത്രികർക്ക് ബസ് കാത്തിരിക്കാനും ശങ്ക തീർക്കാനും ഇടമൊരുക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേനത്തിൽ ആവശ്യപ്പെട്ടു. മുൻകാല പഞ്ചായത്ത് ഭരണസമിതികളുടെ ദീർഘവീക്ഷണമില്ലാത്ത വികസ പ്രവർത്തനങ്ങളാണ് ടൗണിൻ്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നും ഭാവാഹികൾ കുറ്റപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി പനമരം ടൗണിലെത്തുന്നത്. ഇവർക്കൊന്ന് പ്രാഥമികാവശ്യം നിർവ്വഹിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. നിലവിലെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ ശോചനീയാവസ്ഥയിലായതിനാൽ അകത്ത് കയറാൻ പോലും ആളുകൾ മടിക്കുന്ന സ്ഥിതിയാണ്. അതുപോലെ തന്നെ മാനന്തവാടി ഭാഗത്തേക്ക് ബസ് കാത്തിരിക്കാൻ ഒരു ബസ് സ്റ്റോപ്പ് ടൗണിലില്ല. വർഷങ്ങളായി കടവരാന്തകളിലാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. കൽപ്പറ്റ , ബത്തേരി ഭാഗത്തേക്കുള്ള യാത്രക്കാർക്കും ഒരു സുരക്ഷിതമായ ബസ് കാത്തിരിപ്പു കേന്ദ്രമില്ല. നിലവിൽ ഉള്ളത് ഏതു നിമിഷവും നിലംപൊത്തൽ ഭീഷണിയിലായി അപകടക്കെണിയിലാണ്. മുമ്പ് ഉണ്ടായിരുന്ന കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റുകയും ചെയ്തു. ഇതോടെ മഴയും വെയിലും കൊണ്ട് കുട്ടികളും സ്ത്രീകളും, രോഗികളും ഉൾപ്പെടെയുള്ളവർ ഒന്നിരിക്കാനും വിശ്രമിക്കാനും ഒരിടമില്ലാതെ ദുരിതത്തിലാണ്. ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയത ടൗണിൽ വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കുകയാണ്. അതിനാൽ പനമരം ടൗണിലെ ശോചനീയാവസ്ഥയ്ക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. കാലാകാലങ്ങളായി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അശാസ്ത്രീയവും ദീർഘവീക്ഷണമില്ലായ്മയുമാണ് പല നിർമാണ പ്രവൃത്തികളും ജനങ്ങൾക്ക് ഉപകാര പ്രഥമല്ലാതാക്കിയത്. അതിനുള്ള തെളിവുകളാണ് ബസ് സ്റ്റാൻഡും കംഫർട്ട് സ്റ്റേഷനും, പാലം കവലയിലെ ബസ്സ്റ്റാൻഡും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സും. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ള സന്നദ്ധ സംഘടനകൾ ഇവിടെ ധാരാളം പ്രവർത്തിക്കുന്നുണ്ട്. ജനകീയ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിന് സന്നദ്ധ സംഘടനകളുടെ അഭിപ്രായങ്ങൾ കൂടിതേടാൻ ഭരണ സമിതി തയ്യാറാവണം. പത്രസമ്മേളനത്തിൽ ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ , കൺവീനർ റസാക്ക് സി. പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, ട്രഷറർ വി.ബി രാജൻ എന്നിവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി