• admin

  • March 3 , 2022

ബത്തേരി : സംസ്ഥാനത്തെ ഏറ്റവും നല്ല മുൻസിപ്പാലിറ്റിയ്ക്കുള്ള സ്വരാജ് പുരസ്കാരം നേടിയ ബത്തേരി മുൻസിപ്പാലിറ്റിയെ ശ്രേയസ് ആദരിച്ചു. ബത്തേരി രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ കീഴ്പ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബത്തേരി രൂപത ഇടയൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനി ഉദ്ഘാടനം ചെയ്തു. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ടി.കെ. രമേശ് ആദരവ് ഏറ്റുവാങ്ങി . സി. കെ സഹദേവൻ , ഏൽ സി പൗലോസ്, ഷാൻ സൺ കെ. ഒ, മുൻസിപ്പാലിറ്റി സെക്രട്ടറി അലി അസ്ഗർ, ശ്രേയസ് ഡയറക്ടർ ഫാ. ബെന്നി ഇടയത്ത്, ഷാജി കെ വി എന്നിവർ പ്രസംഗിച്ചു.