ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റുസമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്നാരംഭിക്കും. രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യുക. പിന്നീട് ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തികസര്‍വേ അവതരിപ്പിക്കും. നാളെയാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ് അവതരണം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗസമയം കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചാണിതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 11-ന് ആദ്യഘട്ട ബജറ്റുസമ്മേളനം കഴിഞ്ഞാല്‍ മാര്‍ച്ച് രണ്ടിനുതുടങ്ങി ഏപ്രില്‍ മൂന്നുവരെ രണ്ടാംഘട്ട സമ്മേളനം നടക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി