• admin

  • May 18 , 2022

കാരശ്ശേരി : മുപ്പത് വര്‍ഷത്തിലധികമായി ഭൂമിക്ക് കൈവശ രേഖയില്ലാതെ പ്രയാസപ്പെട്ട നിര്‍ധന കുടുംബം ഫെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം കൈവശരേഖ ലഭിച്ച സന്തോഷത്തില്‍. കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കുടുംബം, തങ്ങള്‍ക്ക് ഭൂമിയുണ്ടെങ്കിലും റജിസ്ട്രേഷനോ ആധാരം തയ്യാറാക്കാനോ സാധിക്കാതെ പ്രയാസപ്പെടുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറുടെയും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അവസരോചിത ഇടപെടല്‍ മൂലം ഭാഗപത്രം തയ്യാറാക്കി അവകാശ രേഖകള്‍ കൈമാറി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനോ മറ്റു ക്രയവിക്രയം നടത്താനോ കഴിയാതിരുന്ന കുടുബത്തിന് പന്ത്രണ്ടാം വാര്‍ഡ് മെമ്പറുടെയും വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ആധാരവും നികുതി ശീട്ടും കൈമാറി. വെല്‍ഫയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശംസുദ്ദീന്‍ ആനയാംകുന്നിന്റെയും സെക്രട്ടറി വി. മുജീബ് മാസ്റ്ററുടെയും നിരന്തരമായ ഇടപെടലുകളാണ് അവകാശ രേഖകള്‍ ലഭ്യമാവാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്. നൗഫല്‍ മേച്ചേരി, ശിഹാബ് തോണ്ടയില്‍, അഷ്റഫ് എടക്കണ്ടി എന്നിവര്‍ സംബന്ധിച്ചു.