ചെന്നൈ :
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഐഐടി മറുപടി നല്കി. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കേസില്‍ മാനവവിഭവശേഷി മന്ത്രാലയം ഐഐടിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഐഐടി മറുപടി നല്‍കിയത്.
ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് ഉള്‍പ്പടെ എഫ് ഐ ആറിലെ കാര്യങ്ങള്‍ മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിബിഐ അന്വേഷണവുമായി ഐഐടി സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഫാത്തിമ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നുവെന്നാണ് ഐഐടിയുടെ വിശദീകരണം.
അഞ്ചില്‍ നാല് വിഷയത്തിലും ഫാത്തിമയ്ക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു. ഒരു വിഷയത്തില്‍ മാത്രമാണ് മാര്‍ക്ക് കുറവുണ്ടായിരുന്നതെന്നും ഐഐടി ചൂണ്ടികാണിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ സിബിഐ അധ്യാപകരെ ചോദ്യം ചെയ്യും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി