കല്‍പ്പറ്റ : ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വയനാട് ജില്ലയുടെ ആരോഗ്യ രംഗത്ത് ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ നാളിതുവരെയും ചെയ്ത എല്ലാ കാര്യങ്ങളെയും പ്രശംസിക്കുകയും തുടര്‍ന്ന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുളള എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധീഖ് നിര്‍വ്വഹിക്കുകയും ഹോസ്പിറ്റലിന്‍റെ എല്ലാ പരിപാടികളിലും പങ്കാളിയാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പദ്ധതികളാണ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്നത്. ചികിത്സാ ക്യാമ്പുകള്‍, ഏതാനും ചില കോളനികളെ ദത്തെടുത്ത് അവര്‍ക്ക് വേണ്ടുന്ന ബോധവത്ക്കരണ ക്ലാസ്സുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബ്ലഡ് ബാങ്ക് രൂപീകരണം, കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സൗകര്യം തുടങ്ങി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ആരോഗ്യ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് പ്രവിശ്യ പ്രൊവിന്‍ഷ്യാള്‍ ഫാ.തോമസ് തെക്കേലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധീഖ്, മുനിസിപ്പല്‍ ചെയര്‍മാന്‍ കെയംത്തൊടി മുജീബ്, കല്‍പ്പറ്റ വിന്‍സെന്‍റ് ഡിപോള്‍ ഫോറോന വികാരി ജോസ് ജോസ് വടയാപറമ്പില്‍, കേരള സിറമിക് ലിമിറ്റഡ് കുണ്ടറ ചെയര്‍മാന്‍ കെ.ജെ ദേവസ്യ, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ എടിച്ചിലാത്ത്, ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജിമ്മി പോടൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി