• admin

  • March 3 , 2020

കണ്ണൂർ :

ജില്ലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ  എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 428 കടകളിൽ നടത്തിയ പരിശോധനയിൽ 78 കി ഗ്രാം നിരോധിത ക്യാരി ബാഗുകളും 206 കിലോ മറ്റ് നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. താക്കീത് ചെയ്ത ശേഷവും നിരോധിത പ്ലാസ്റ്റിക് വിതരണം ചെയ്തതിന് രണ്ട് പേരിൽനിന്നായി 20,000 രൂപ പിഴയും ഈടാക്കി. 

പരിശോധനയ്ക്കായി ജില്ലാതല ഉദ്യോഗസ്ഥരുടെ ചുമതലയിൽ 14 സ്‌ക്വാഡുകളും സബ്‌ കലക്ടർമാർ, അസി. കലക്ടർ, എഡിഎം എന്നിവരുടെ കീഴിൽ 16 ബ്ലോക്ക്തല സ്‌ക്വാഡുകളുമാണ് പ്രവർത്തിക്കുന്നത്. തദ്ദേശ ഭരണ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള പരിശോധനകളും ശക്തമാക്കും.