ഫിന്‍ലന്‍ഡ് : ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായാണ് ഫിന്‍ലന്‍ഡ് അറിയപ്പെടുന്നത്. അച്ഛന്മാര്‍ക്ക് സന്തോഷകരമാകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഫിന്‍ലന്‍ഡില്‍ നിന്ന് കേള്‍ക്കുന്നത്. അച്ഛന്മാര്‍ക്കും ഇനി പ്രസവാവധി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവരും. ഇതോടെ അച്ഛനും പ്രസവാവധി നല്‍കുന്ന ആദ്യ രാജ്യമാകും ഫിന്‍ലന്‍ഡ്. കുഞ്ഞിനെ വളര്‍ത്തല്‍ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല മറിച്ച്, കൂട്ടായ ചുമതലയാണെന്ന സന്ദേശമാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. അച്ഛനും അമ്മയ്ക്കും കൂടി 14 മാസം അവധി ലഭിക്കും. ഇത് ഒരുമിച്ച് ഒരേസമയം എടുക്കാം. അല്ലെങ്കില്‍ ഏഴുമാസം അമ്മയും അച്ഛനും എന്ന രീതിയില്‍ അവധി ലഭിക്കും. ഫലത്തില്‍ കുഞ്ഞിന് ഒരു വയസാകുന്നതുവരെ മാതാപിതാക്കളുടെ കരുതല്‍ ലഭിക്കും. സെപ്റ്റംബറോടെ നിയമം നിലവില്‍ വരും. വന്‍ സ്വീകാര്യതയാണ് ബില്ലിന് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്. നേരത്തെ തൊഴില്‍ ദിവസങ്ങളുടെ എണ്ണം ആഴ്ചയില്‍ നാല് ദിവസമാക്കിയും ഫിന്‍ഡന്‍ഡ് സര്‍ക്കാര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി