• admin

  • December 27 , 2022

മൈസുരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനും മരുമകൾക്കുമൊപ്പം കാറിലാണ് പ്രഹ്ലാദ് മോദി യാത്ര ചെയ്തത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.   മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.