• admin

  • January 8 , 2020

: മീനങ്ങാടി: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍മേളയിലേക്ക് തൊഴില്‍ സ്വപ്നവുമായി എത്തിയത് രണ്ടായിരത്തിലധികം യുവതിയുവാക്കള്‍. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലായിരുന്നു പ്രതീക്ഷ 2020 എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിച്ചത്. ജില്ലക്കകത്തും പുറത്തുമുള്ള ഇരുപത്തിയൊന്ന് കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ തേടി മേളയില്‍ എത്തി. പട്ടിക വര്‍ഗ്ഗ മേഖലയില്‍ യുവജനങ്ങള്‍ക്കിടയില്‍ കുടുംബശ്രീയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് പ്രത്യേക തൊഴില്‍ മേള സംഘടിപ്പിച്ചത്. പത്താം തരം യോഗ്യതയുള്ളവര്‍ മുതല്‍ എംബിഎ യോഗ്യതയുള്ളവര്‍ വരെ മേളയുടെ ഭാഗമായി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മേള ഉദ്ഘാടനം ചെയ്തു.