• admin

  • January 7 , 2020

: വാഷിങ്ടണ്‍: ഇറാനെതിരെ പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇറാന് ഒരുകാലത്തും ആണവായുധം ഉണ്ടാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വെല്ലുവിളി. 2015 ല്‍ ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറിയിരുന്നു. ആവശ്യമനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആണവായുധം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം. അതിനിടെ സൈന്യത്തെ പിന്‍വലിക്കണമെന്ന ഇറാഖ് പാര്‍ലമെന്റിന്റെ ആവശ്യം ഡോണള്‍ഡ് ട്രംപ് തള്ളി. ഇറാഖില്‍ വ്യോമത്താവളം നിര്‍മിക്കാന്‍ വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭിക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇറാഖിനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു.