പ്രകാശ് ജാവദേക്കർ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പ്രകാശ് ജാവദേക്കർ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

താമരശ്ശേരി : മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി താമരശേരി രൂപത ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയൽ പിതാവിനെ സന്ദർശിച്ച് ചർച്ച നടത്തി.കാലത്ത് 8.30 ന് രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കറിനെ ബിഷപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു.തുടർന്ന് ബിഷപ്പിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.ഇ എസ് എ വിഷയത്തിൽ കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കൊണ്ട് സീറോ മലബാർ സഭാ വക്താവ്ഡോ .ചാക്കോ കാളാംപറമ്പിൽ പ്രകാശ് ജാവദേക്കർക്ക് നിവേദനം നൽകി.വിജ്ഞാപനം പുറത്തിറക്കി ആവശ്യത്തിലേറെ സമയം നൽകിയിട്ടും സംസ്ഥാന സർക്കാർ ഭേദഗതി നിർദ്ദേശങ്ങൾ നൽകാതെ അവഗണിക്കുകയാണെന്ന് ജാവദേക്കർ പറഞ്ഞു.പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇടപെടുമെന്നും അറിയിച്ചു.മുനമ്പത്ത് വഖഫ് നിയമത്തിൻ്റെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ , ഇ എസ് എ , ഇ എഫ് എൽ വിഷയങ്ങളിൽ കേന്ദ്ര കരട് വിജ്ഞാപനത്തിൽ ഇടപെടുന്നതിൽ കാലതാമസം വരുത്തിയ സംസ്ഥാന സർക്കാരിൻ്റെ സമീപനം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻറ് അഡ്വ: വി കെ സജീവൻ സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ഉത്തര മേഖല സെക്രട്ടറി എൻ പി രാമദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്, സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ,മണ്ഡലം പ്രസിഡൻറ് ഷാൻ കരിഞ്ചോല , വത്സൻ മേടോത്ത് എന്നിവർ സംബന്ധിച്ചു.കോടഞ്ചേരി ഫെറോന ചർച്ച് വികാരി ഫാദർ കുര്യാക്കോസ് ഐകുളമ്പിൽ,കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ റോയി തേക്കും കാട്ടിൽ , തോട്ടുമുക്കം സെൻ്റ്തോമസ് ഫെറോന ചർച്ച് വികാരി ഫാദർ ബെന്നി കാരക്കാട് എന്നിവരെയും സന്ദർശിച്ചു.വിവിധ സ്ഥലങ്ങളിലെസന്ദർശനത്തിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ജോസ് വാലുമണ്ണിൽ, സെബാസ്റ്റ്യൻ തോപ്പിൽ ,അഖിൽ പി എസ്, രാജൻ കൗസ്തുഭം ,സവിൻ കുമാർ, ടി.എ.നാരായണൻ, രാജേഷ് പി. ആർഎന്നിവരും സംബന്ധിച്ചു.ബിജെപിയിൽ പുതുതായി ചേർന്ന കൂടത്തായി സ്വദേശ ജോസ് തുരുത്തി മറ്റത്തിനും കുടുംബത്തിനും പ്രകാശ് ജാവദേക്കർ വീട്ടിലെത്തി ഓൺലൈൻ അംഗത്വം നൽകി . ഇരുവരെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *