• admin

  • February 29 , 2020

തിരുവനന്തപുരം :

പൊലീസ് ആസ്ഥാനത്തെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി സംസ്ഥാന സര്‍ക്കാരിനോട് ഡിജിപി അനുമതി തേടി. തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട് ഡിജിപി അനുമതി തേടിയത്.  അനുമതിക്കായി  ആഭ്യന്തര സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി.

സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പൊലീസ് ആസ്ഥാനത്തെ അഴിമതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണെന്നതിനാല്‍ നിലവില്‍ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.