• admin

  • January 9 , 2020

:

പുറത്തിറങ്ങിയാല്‍ പൊടിയടിക്കാതെ വീട്ടില്‍ തിരിച്ചെത്തില്ലെന്ന അവസ്ഥയാണിപ്പോള്‍. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ നിന്നുയരുന്ന പൊടിക്കൊപ്പം പുകശല്യം കൂടിയാകുമ്പോള്‍ പറയുകയും വേണ്ട. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഇന്ന് കൂടിവരുന്നതിന്റെ പ്രധാന വില്ലനും പൊടിയാണ്.

പൊടികള്‍ പലതരം

  • വളരെ ചെറിയ കണികകളാണ് പൊടികള്‍. അവ വായുവില്‍ തങ്ങിനില്‍ക്കുന്നു. സാധാരണ ഇവ ദൃശ്യമല്ല. വളരെയധികമുള്ളപ്പോള്‍ പുകപോലെ കാണും. രണ്ടുതരം പൊടികളുണ്ട്. ഒന്ന് നമ്മുടെ വീടുകളിലും ഓഫീസുകളിലും കാണുന്ന പൊടികള്‍. രണ്ട് അന്തരീക്ഷത്തില്‍ കാണുന്നവ. 
  • പത്ത് മൈക്രോണില്‍ താഴെയുള്ള പൊടിയാണ് നഗരത്തിലെ അന്തരീക്ഷത്തില്‍ കാണുന്നത്. ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെങ്കിലും കാണാന്‍ സാധിക്കില്ല
  • മാത്രമല്ല, അഞ്ച് മൈക്രോണില്‍ താഴെയുള്ള എല്ലാ പൊടിപടലങ്ങളും നേരിട്ട് മൂക്കിലേക്ക് കടക്കും. ഇത് ശ്വാസകോശത്തിലെ അടിത്തട്ടില്‍ കടന്ന് അവിടെയുള്ള കോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കും
  • അതിന്റെ ഫലമായി ശ്വാസോച്ഛ്വാസത്തിനുള്ള ശേഷി കുറയാനും ലങ് ഫൈബ്രോസിസിനും വരെ സാധ്യതയുണ്ട്.

പൊടിശല്യം മറികടക്കാന്‍

  • കഴിവതും പൊടിനിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക
  • പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കുക
  • ഇരുചക്രവാഹനക്കാര്‍ മുഖവും മൂക്കും മൂടുന്ന ഹെല്‍മറ്റ് ധരിക്കണം
  • കാറുള്ളവര്‍ വാക്വംക്ലീനര്‍ ഉപയോഗിച്ച് കാറിനകം വൃത്തിയാക്കണം
  • പുറത്തുനിന്നുള്ള പുക വീടിനകത്തേക്ക് കയറാതിരിക്കാന്‍ ശ്രദ്ധിക്കുക

കണ്ണ്, മൂക്ക്, തൊണ്ട എന്നിവയെ പൊടിബാധിക്കുമ്പോള്‍

  • അലര്‍ജിയുള്ള ആളുകളില്‍ സ്ഥിരമായി തുമ്മല്‍, കണ്ണുചൊറിച്ചില്‍, തൊണ്ടകടി, അമിതമായുള്ള കഫം എന്നിവയുണ്ടാകുന്നു
  • കണ്ണിനെ ബാധിക്കുന്ന ചെങ്കണ്ണുപോലുള്ള രോഗങ്ങള്‍ വരാം
  • അമിതമായി പൊടിയടിച്ചാല്‍ ശ്വാസതടസ്സം വരാന്‍ സാധ്യതയുണ്ട്

പൊടി ശ്വാസകോശത്തിലേക്ക്

ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ, ത്വക് രോഗങ്ങള്‍ എന്നിവ കുട്ടികളടക്കമുള്ളവരില്‍ കൂടുന്നു

ശ്വാസനാളി ഭാഗികമായി അടയുന്ന വിട്ടുമാറാത്ത അസുഖമാണ് സി.ഒ.പി.ഡി( ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മൊണറി ഡിസീസ്). പൊടി അമിതമായി ശ്വസിച്ചാല്‍ ഈ അസുഖമുണ്ടാകും