പേ വിഷബാധയ്ക്കെതിരെ നല്കുന്ന ഐ.ഡി.ആര്. വാക്സിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. എന്നാല്‍ പേപ്പട്ടി കടി മൂലം ഗുരുതര മുറിവുണ്ടാകുന്ന സാഹചര്യത്തില്‍ നല്‍കേണ്ട ഇക്വിന്‍ ആന്റി റാബീസ് സിറം പ്രധാന ആശുപത്രികളില്‍ മാത്രമാണ് സ്്റ്റോക്കുളളത്. കഴിഞ്ഞ ദിവസം ഇതിന് ദൗര്‍ലഭ്യം നേരിട്ടതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് അടിയന്തരമായി 100 ഡോസ് വാക്സിന് ജില്ലയില്‍ എത്തിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു.
ജില്ലയില്‍ പട്ടികടി ഏല്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിട്ടുളളത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാത്രം ഈ വര്‍ഷം 428 പേര്‍ക്ക് ഐ.ഡി.ആര്. വാക്സിനും 394 പേര്‍ക്ക് ആന്റി റാബീസ് സിറവും നല്കി. ഈ സാഹചര്യത്തിലാണ് ആന്റി റാബീസ് സിറത്തിന് ക്ഷാമം നേരിട്ടതെന്നും ഡി.എം.ഒ. പറഞ്ഞു.