പാലക്കാട് : പാലാട്ട് നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പാലക്കാട് തേങ്കുറുശ്ശി തുപ്പാരക്കളം എ. സതീഷിന്റെ മകൾ വിസ്മയ(6) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരിക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരിക്ക് ഗുരുതരമല്ല. വിഷു ദിനത്തിൽ ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി