തിരുവനന്തപുരം : പുരപ്പുറ സോളാര്‍ സബ്സിഡി പദ്ധതിയുടെയും കര്‍ഷകരുടെ തരിശ് ഭൂമിയില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്ട്രേഷനുള്ള വെബ് പോര്‍ട്ടല്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ പി. ശങ്കരനാരായണന്‍ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം. എം. മണി അധ്യക്ഷത വഹിച്ചു. ഡോ. എം. കെ. മുനീര്‍ എം. എല്‍. എ ഇ വെഹിക്കിള്‍ ചാര്‍ജിംഗ് ശൃംഖല പ്രഖ്യാപനം നിര്‍വഹിച്ചു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഊര്‍ജോത്പാദന മേഖലയാണ് സൗരോര്‍ജമെന്ന് സ്പീക്കര്‍ പറഞ്ഞു. കേരളത്തിലെ ഭവനങ്ങളില്‍ നിന്ന് സൗരോര്‍ജത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് വൈദ്യുതി വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ രണ്ടാം പവര്‍ ഹൗസ് പരിഗണനയിലാണെന്ന് മന്ത്രി എം. എം. മണി പറഞ്ഞു. സൗരോര്‍ജത്തില്‍ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് ഊര്‍ജം സൗരോര്‍ജത്തില്‍ നിന്നും 500 മെഗാവാട്ട് ഡാമുകളില്‍ ഫ്ളോട്ടിംഗ് പാനലുകള്‍ സ്ഥാപിച്ചും ഉത്പാദിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച അവതരണവും നടന്നു. 173 ഇ വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കെ. എസ്. ഇ. ബി കേരളത്തില്‍ സ്ഥാപിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി