ആലപ്പുഴ : സംസ്ഥാനത്താകെയുള്ള 34000 കിലോമീറ്റര്‍ പിഡബ്ല്യൂഡി റോഡില്‍ 800 കിലോ മീറ്റര്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അവശേഷിക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പുന്നപ്രചന്ത-വിയാനിപ്പള്ളി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അന്തര്‍ദേശീയ നിലവാരത്തില്‍ എല്ലാ റോഡുകളും നിര്‍മിക്കാന്‍ സാധിച്ചത് പിഡബ്ല്യൂഡിയുടെ ചരിത്ര നേട്ടമാണ്. 70 കോടി രൂപ മുടക്കില്‍ ജില്ലയിലെ 51 റോഡുകളുടെ പണികളാണ് നടന്നു വരുന്നത്. ഫെബ്രുവരി അവസാനത്തോടെ എല്ലാ റോഡുകളും ജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.അമ്പലപ്പുഴ കണക്ടിവിറ്റി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി 22ലക്ഷം രൂപ ചെലവില്‍ പുന്നപ്ര ചന്ത ജംഗ്ഷന്‍ മുതല്‍ ബീച്ച് വരെ 1250 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലും ആധുനിക രീതിയില്‍ ബിഎം & ബിസി നിലവാരത്തിലാണ് റോഡിന്റെ നിര്‍മാണം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി