• admin

  • February 24 , 2022

കൊടിയത്തൂര്‍ : പുനഃപ്രവേശന ദിനത്തില്‍ ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലെ കുരുന്നുകള്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുടം സ്ഥാപിച്ചു. സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റിയത് കാരണം വേനല്‍ച്ചൂട് കടുത്തിരിക്കുകയാണ്. കൂട് നഷ്ടപ്പെട്ട കിളികള്‍ക്കായി 'ഇത്തിരി വെള്ളം ഒത്തിരി നന്മ' എന്ന പേരില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അവരുടെ വീടുകളില്‍ തണ്ണീര്‍ക്കുടമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഒളിമ്പ്യന്‍ ഇര്‍ഫാന്റെ മകനും ഹെവന്‍സ് വിദ്യാര്‍ഥിയുമായ ഹമദ് സൈര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളായ അസ് വ കെ, ഫാത്തിഹ തെഹ്‌നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, സാലിം ജീറോഡ്, പി. അബ്ദുസത്താര്‍, സൈഫുന്നിസ റശീദ്, ഹസീന തൃക്കളയൂര്‍, കെ.ജി ശാഹിന എന്നിവര്‍ സംസാരിച്ചു. ഫോട്ടോ. പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതി ഉദ്ഘാടനം ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളില്‍ ഒളിമ്പ്യന്‍ ഇര്‍ഫാന്റെ മകന്‍ ഹമദ് സൈര്‍ നിര്‍വഹിക്കുന്നു.