• Lisha Mary

  • March 17 , 2020

മാഹി : കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍ മാഹിയില്‍ എത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവരില്‍ കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ മാഹിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ഈ മാസം 31 വരെയാണ് ബാറുകള്‍ അടച്ചിടുന്നത്.