പത്തനംതിട്ട : പത്തനംതിട്ട : ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള സ്വാമിമാരും. സന്നിധാനത്തെ സ്റ്റാഫ് ഗേറ്റിനു സമീപത്തും ,വാവര്‍ സാമി നടയ്ക്കു മുന്‍വശത്തും ശരണം വിളിയുടെ അകമ്പടിയോടെ ശുചീകരണ പ്രവര്‍ത്തനം നടത്തിയ 36 അംഗ സംഘം പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചു. പുണ്യം പൂങ്കാവനം കോ ഓര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അംബാ ശങ്കര്‍ സ്വാമി, രംഗനാഥന്‍ സ്വാമി എന്നിവരും പുണ്യം പൂങ്കാവനം പ്രവര്‍ത്തകരും ശുചീകരണ പരിപാടിയുടെ ഭാഗമായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി