പനമരം : പനമരം ചെറുപുഴ പാലത്തിന് 19 ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടുമെന്ന് സംഘടാക സമിതി അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ബീനാച്ചി പനമരം റോഡിൽ ചെറുപുഴയ്ക്ക് കുറുകെയുള്ള പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കുന്നത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി അനുവദിച്ചു 44 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പാലത്തിന് ഇരുവശവും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടും കൂടിയാണ് നിർമിക്കുന്നത്.കൂടാതെ ഇരുഭാഗങ്ങളിലേക്കും 320 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 7 മീറ്റർ വീതിയിൽ ബിഎംആൻഡ് ബിസിയായി ഉപരിതല ടാറിങ്ങും പൂർത്തികരിക്കുന്നതോടെ യാത്ര ക്ലേശത്തിന് പരിഹാരമാകും.18 മാസമാണ് പൂർത്തീകരണ കാലാവധി. തറക്കല്ലിടിലിന് മുന്നോടിയായുള്ള എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറക്കാലായിൽ, അസി.എൻജിനീയർ കുട്ടികൃഷ്ണൻ, കെ.ടി.സുബൈർ, സജേഷ് സെബാസ്റ്റ്യൻ, അന്നക്കുട്ടി ജോസ്, വാസു അമ്മാനി എന്നിവർ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി