: പത്രം വിതരണം ചെയ്യാൻ പോയ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തൃശ്ശിലേരി കുളിരാനിയിൽ ജോർജി (23) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.15നാണ് സംഭവം.രാവിലെ പത്രം വിതരണം ചെയ്യാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് തൃശ്ശിലേരി കാറ്റാടി കവലയ്ക്ക് സമീപം വച്ച് കാട്ടുപന്നി ആക്രമിച്ചത്.പന്നിയുടെ ആക്രമണത്തിൽ വാഹനത്തിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ ജോർജിയെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജോർജിയെ ആശുപത്രിയിൽ സന്ദർശിച്ച കിസാൻ കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി