• admin

  • February 17 , 2020

മലപ്പുറം : സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് 41.2 ലക്ഷം ചെലവഴിച്ച് നിര്‍മ്മിച്ച പടിഞ്ഞാറേക്കര ഗോമുഖം പുഴയോര റോഡ് മന്ത്രി ഡോ.കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ കൊട്ടിഘോഷിച്ച് നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നിലവില്‍ നല്‍കി വരുന്നത്. ചെറിയൊരു സഹായം പോലും വലിയ തോതില്‍ പരസ്യപ്പെടുത്തി ഗുണഭോക്കാക്കളുടെ സ്വകാര്യത ഹനിക്കെരുതെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരത്തില്‍ സാധാരണക്കാരന്റെ മനസ്സറിയുന്ന സര്‍ക്കാറാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത് സൗദ അധ്യക്ഷയായിരുന്നു.