വൈത്തിരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് തദ്ദേശ ഭരണ വകുപ്പു മന്ത്രി എ. സി മൊയ്തീന്‍. കാലങ്ങളായുള്ള ഈ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇതിനുള്ള വഴികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകള്‍ തനതു വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കണം. നികുതി വര്‍ധനയിലൂടെ മാത്രം വരുമാനം വര്‍ധിപ്പിച്ചാല്‍ പോര. നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുമാനം വര്‍ധിപ്പിച്ചാല്‍ ഓണറേറിയം ഉയര്‍ത്തുന്നതിനു സര്‍ക്കാരിനു പ്രയാസമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി