കോലഞ്ചേരി : പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വർദ്ധിപ്പിച്ച് വിവിധ പദ്ധതികൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആയിരം കോടി രൂപ ഗ്രാമീണ റോഡുകൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ റോഡ് പദ്ധതി എന്ന പേരിൽ അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ എല്ലാ ഗ്രാമീണ റോഡുകളുടെയും അറ്റകുറ്റപ്പണികൾ തീർക്കും. പൂത്തൃക്ക ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 24 വീടുകളുടെ താക്കോല്‍ദാനവും പ്ലാസ്റ്റിക് ഷ്രെഡ്ഢിംഗ് യൂണിറ്റ് ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഓരോ വര്‍ഷവും 25 വനിതകള്‍ക്ക് തയ്യല്‍ പരിശീലനവും അതോടൊപ്പം തുണി സഞ്ചി നിര്‍മ്മാണവും നടത്തുന്നതിനുള്ള തയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനം വി.പി സജീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി