• admin

  • October 3 , 2022

ബത്തേരി : പച്ചക്കറി കടയിൽ നിന്നും ഹാൻസ് പിടികൂടി. അമ്പലവയൽ ടൗണിൽ നൈസ് വെജിറ്റബിൾസ് എന്ന കടയിൽ നിന്ന് വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അവർകളുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കടയുടെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കാണപ്പെട്ട 90ലധികം നിരോധിത ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തത് . കടയുടെ ഉടമ അമ്പലവയൽ പുല്ലം താനിക്കൽ വീട്ടിൽ വിശാഖ് (29 ) ൻ്റെ പേരിൽ COTPA പ്രകാരം കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാറിനൊപ്പം പാർട്ടിയിൽ പ്രിവൻ്റീവ്ഓഫിസർ ഇ. വി ഏലിയാസ് സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ നിക്കോളാസ് ജോസ് എക്സൈസ് ഡ്രൈവർ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.