• admin

  • October 26 , 2022

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും,എക്സൈസ് മാനന്തവാടി സി ഐ ഓഫിസും,ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർമാനന്തവാടിയുംസംയുക്തമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥികൾക്കായി ന്യൂജൻലഹരിയും യുവജനങ്ങളും എന്നവിഷയത്തിൻബോധവൽക്കരണക്ലാസ്സ്നടത്തി.മാനന്തവാടിക്ഷീരസംഘം ഹാളിൽ നടന്ന പരിപാടി നഗരസഭാവൈസ്ചെയർപെഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചെയ്തു.കോഴിക്കോട് വിജിലൻസ് എസ് പി പ്രിൻസ് എബ്രഹാം ക്ലാസ്സുകൾ നയിച്ചു. സിവിൽ എക്സൈസ് ഓഫീസർ വജീഷ്കുമാർ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ മാനേജർ എം എ ആഷിക്ക് തുടങ്ങിയവർ സംസാരിച്ചു.