• admin

  • January 9 , 2020

: ഒമാനിലെ സലാല ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം നടത്തുന്നു. ബി എസ് സി നഴ്സിങ്ങും കുറഞ്ഞത് 4 വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാര്‍ക്കും എം.ബി.ബി.എസും, എം.ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കുമാണ് അവസരമുള്ളത്. രണ്ട് വര്‍ഷമാണ് കരാര്‍ കാലയളവ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 1800 425 3939, 00918802012345 വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം ലഭിക്കും